ബി എസ് എഫിൽ പത്താംക്ലാസ്, പ്ലസ്ടു , ഐ.ടി.ഐ. ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

BSF recruitment 2023 how to apply,BSF recruitment 2023 details,BSF recruitment 2023 last date
ബി എസ് എഫിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. നാല് വിജ്ഞാപനങ്ങളിലായി 157 ഒഴി വുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.


ഗ്രൂപ്പ് C

ഒഴിവ്: എ.എസ്.ഐ. (ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-III)-1, ഹെഡ് കോൺസ്റ്റബിൾ (പമ്പ് ഓപ്പറേ റ്റർ)-1, കോൺസ്റ്റബിൾ (ജനറൽ ഓപ്പറേറ്റർ)-10, കോൺസ്റ്റബിൾ (ജനറൽ മെക്കാനിക്)-19, കോൺ സ്റ്റബിൾ (ലൈൻമാൻ)-9

ശമ്പളം: എ.എസ്.ഐക്ക് 29,200-92,300 രൂപ, ഹെഡ് കോൺ സ്റ്റബിളിന് 25,500-81,100 രൂപ, മറ്റ് തസ്തികകളിൽ 21,700-69,100 രൂപ.

യോഗ്യത: പത്താംക്ലാസ്/തത്തുല്യമാണ് അടിസ്ഥാനയോഗ്യത. എ.എസ്.ഐ. (ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-III) തസ്തികയിലേക്ക് ഡ്രാ ഫ്റ്റ്സ്മാൻഷിപ്പ് ഡിപ്ലോമയും മറ്റു ള്ള തസ്തികകളിലേക്ക് ബന്ധപ്പെട്ട ഐ.ടി.ഐ. ഡിപ്ലോമയും ഉണ്ടായി രിക്കണം. പ്രായം: എല്ലാ തസ്തികകളിലേക്കും 18-25 വയസ്സ്.

ഗ്രൂപ്പ് ബി & സി (പാരാമെഡിക്കൽ)

ഒഴിവ് യോഗ്യത, പ്രായം, ശമ്പളം എന്ന ക്രമത്തിൽ ചുവടെ.

🔺എസ്.ഐ./സ്റ്റാഫ് നഴ്സ്-10 പ്ലസ്ടു /തത്തുല്യം, ജനറൽ നഴ്സിങ് ഡിഗ്രി/ഡിപ്ലോമ, സെൻട്രൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ ജനറൽ നഴ്സ് ആൻഡ് മിഡ്വൈഫ് രജി 1 സ്ട്രേഷനും. 21-30 വയസ്സ്. 35,400- 1,12,400 രൂപ.

🔺എ.എസ്.ഐ/ഡെന്റൽ ടെക്നീ
ഷ്യൻ-1: സയൻസുൾപ്പെട്ട പ്ലസ്ട തത്തുല്യം, ദ്വിവത്സര ഡിപ്ലോമയും ഡെന്റൽ ടെക്നീഷ്യനായുള്ള രജി സ്ട്രേഷനും. 18-25 വയസ്സ്. 29,200- 92,300 രൂപ.

🔺എ.എസ്.ഐ.ലാബ് ടെക്നീ ഷ്യൻ-7: സയൻസുൾപ്പെട്ട പ്ലസ്ട തത്തുല്യവും മെഡിക്കൽ ലാബ് ടെക്നോളജിയിൽ ദ്വിവത്സര ഡിപ്ലോമയും. 18-25 വയസ്സ്. 29,200-92,300 രൂപ.

🔺ജൂനിയർ എക്സ്റേ അസിസ്റ്റന്റ് (ഹെഡ് കോൺസ്റ്റബിൾ)-40: സയൻസുൾപ്പെട്ട പ്ല/തത്തു ല്യവും റേഡിയോഗ്രഫിയിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റും ആറുമാ സത്തെ പ്രവൃത്തിപരിചയവും, ഗവ ഗവ. അംഗീകൃത ആശുപത്രികളിൽ പ്രവൃത്തിപരിചയം നേടിയവർക്ക് മുൻഗണന ലഭിക്കും. 18-25 വയസ്സ്. 25,500-81,100 രൂപ.

🔺കോൺസ്റ്റബിൾ (ടേബിൾ ബോയ്)/സി.ടി. (വാർഡ് ബോയ് വാർഡ് ഗേൾ/ആയ)-6: പത്താം ക്ലാസ് വിജയം/തത്തുല്യം. ബന്ധ പ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ, ഐ.ടി.ഐ./വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഒരുവർ ഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ദ്വിവത്സര ഡിപ്ലോമ. 18-23 വയസ്സ്. 21,700-69,100 രൂപ.

അപേക്ഷകർക്ക് നിർദിഷ്ട ശാരീരി കയോഗ്യതകളും ഉണ്ടായിരിക്കണം.

ഗ്രൂപ്പ് ബി

ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം എന്ന ക്രമത്തിൽ ചുവടെ.

🔺ഇൻസ്പെക്ടർ (ആർക്കിടെക്ട്)-1: ആർക്കിടെക്ചറിൽ ബിരുദവും ആർക്കിടെക്ചർ കൗൺസിലിൽ രജിസ്ട്രേഷനും. 30 വയസ്സിൽ താഴെ. 44,900-1,42,400 രൂപ.

🔺സബ് ഇൻസ്പെക്ടർ (വർക്സ്)- 18: സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ. 30 വയസ്സ് കവിയാൻ പാടില്ല. 35,400-1,12,400 രൂപ.

🔺ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ)-4 ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ. 30 വയസ്സ് കവിയാൻ പാടില്ല. 35,400-1,12,400.

ഗ്രൂപ്പ് ബി & സി എസ്.എം.ടി. (വർക്ക്ഷോപ്പ്)

തസ്തിക: എസ്.ഐ. (ടെക്നികൽ )
ഒഴിവ്: 9 (വെഹിക്കിൾ മെക്കാനിക്-6, ഓട്ടോ ഇലക്ട്രീഷ്യൻ-2, സ്റ്റോർ കീപ്പർ-1).

ശമ്പളം: 35,400-1,12,400 രൂപ യോഗ്യത: ഓട്ടോമൊബൈൽ/ മെക്കാനിക്കൽ/ഓട്ടോ ഇലക്ട്രി ക്കൽ എൻജിനീയറിങ്ങിൽ കുറ ഞ്ഞത് മൂന്നുവർഷത്തെ ഡിപ്ലോമ. പ്രായം: 30 വയസ്സ് കവിയരുത്.

🔺തസ്തിക: കോൺസ്റ്റബിൾ (ടെക്നിക്കൽ)

ഒഴിവ്: 21 (ഒ.ടി.ആർ.പി.-2, എസ്.കെ.ടി.-7, ഫിറ്റർ-1, ഓട്ടോ ഇലക്ട്രിക്കൽ-5, വെഹിക്കിൾ മെക്കാനിക്-1, ബി.എസ്.ടി.എസ്.-1, വെൽഡർ-2, പെയിന്റർ-2).

ശമ്പളം: 21,700-69,100 രൂപ. യോഗ്യത: പത്താംക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-25 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rectt.bsf, gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 12.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain